Anvar Sam's Blog

Mon May 16, 2022

ജീവിതത്തിൽ എങ്ങനെ വിജയം കണ്ടെത്താം?

ജീവിത വിജയം നേടുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇതിനായി ഓരോ നിമിഷങ്ങളെയും സന്തോഷകരമാക്കി മാറ്റാൻ കഴിയണം. ജീവിതത്തിന്റെ വിവിധ മേഖലകളിലും സന്തോഷത്തോടെ ഇരിക്കുന്ന ആളുകളാണ് സക്സസ് പീപ്പിൾ എന്ന് പറയുന്നത്. ഇവർ മറ്റുള്ളവർക്ക് മാതൃകയായിരിക്കും.

ഇവരുടെ പ്രത്യേകതകൾ എന്തെന്ന് നോക്കാം

നേരത്തെ ഉണരുക

ജീവിതത്തിൽ വിജയയിച്ചിട്ടുള്ള ആളുകൾക്ക് എല്ലാ ദിവസവും രാവിലെ ഉണരുന്ന ശീലം ഉണ്ടായിരിക്കും. രാവിലെ മൂന്നിനും അഞ്ചിനും ഇടയിൽ എണീക്കുന്നതാണ് ഏറ്റവും ഉചിതം. നേരത്തെ എണീക്കുമ്പോൾ നമുക്ക് കൃത്യമായി നമ്മുടെ ലക്ഷ്യത്തെ ഫോക്കസ് ചെയ്യാൻ കഴിയും. ഒരു ദിവസത്തിൽ രണ്ടു മുതൽ മൂന്നു മണിക്കൂർ നമുക്ക് കൂടുതൽ ലഭിക്കുന്നത് കൊണ്ട് തന്നെ, അന്നന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യുക, ഗോളുകൾ എഴുതുക പ്രാർത്ഥനകൾ, മനസ്സിനും ശരീരത്തിനും ആവശ്യമായ പരിശീലനങ്ങൾ ചെയ്യുക, തുടങ്ങിയവ ഈ സമയത്ത് ചെയ്യാവുന്ന കാര്യങ്ങളാണ്.

വിജയികളോട് സംവദിക്കാം

വിജയം നേടാൻ ആഗ്രഹിക്കുന്ന ആളുകളുടെ സുഹൃത്ത് വലയം എന്ന് പറയുന്നത് നിലവിൽ വിജയം നേടിയ ആളുകളുമായിട്ടായിരിക്കും. ഇങ്ങനെ വരുമ്പോൾ അവർക്ക് ചുറ്റും ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നു. നമ്മൾ ഇടപഴകുന്ന ആളുകളിൽ നിന്ന് ലഭിക്കുന്ന പ്രസരിപ്പ് നമ്മൾ ചെയ്യുന്ന കാര്യങ്ങളിലും പ്രതിഫലിക്കും. അവരുടെ പ്രവർത്തികളും ചിന്തകളും നമ്മളെക്കൂടി സ്വാധീനിക്കും.

വായനയെ വളർത്താം

വിജയം നേടാനായി പ്രവർത്തിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ശീലം വായനയാണ്. അവർ വായനക്കായി സമയം മാറ്റി വെയ്ക്കുന്നു. അവരുടെ ജീവിതത്തെയും അവരുടെ പദ്ധതികളെയും വിജയത്തിലെത്തിക്കുന്ന വായനകളാണ് അവർ തിരഞ്ഞെടുക്കുക. ഈ വായന അവരുടെ ജീവിതത്തിലും കരിയറിലും ബിസിനസിലും ട്രാൻസ്ഫർമേഷൻ കൊണ്ടുവരാൻ സഹായിച്ചത് പോലെ നിങ്ങളെയും സഹായിക്കും.

ഓരോ ദിവസവും പ്ലാൻ ചെയ്യുക

ശരിയായി കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് ഓരോ ദിവസവും പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്ലാൻ യുവർ ഡേ ദി നൈറ്റ്‌ ബിഫോർ, തലേദിവസം രാത്രി തന്നെ നിങ്ങളുടെ അടുത്ത ദിവസത്തെ ആസൂത്രണം ചെയ്യുക. എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടായാൽ ആ ദിവസം വളരെ സന്തോഷമായി നമുക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും നമ്മുടെ കരിയർ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല നമ്മുടെ ഹോബി, ഫാമിലി ടൈം (കുടുംബത്തിനായുള്ള സമയം), ചാരിറ്റി എന്നിവയും നമുക്ക് ഇങ്ങനെ പ്ലാൻ ചെയ്യാൻ കഴിയും.

പരാജയങ്ങളിൽ നിന്നും പഠിക്കുക

പരാജയം എന്നൊന്നില്ല!!! ഉള്ളത് എക്സ്പീരിയൻസാണ്.

ഈ എക്സ്പീരിയൻസുകളാണ് നമ്മുടെ ജീവിതത്തിൻറെ മുന്നോട്ടുപോക്കിന് വിളക്കാവുന്നത്. ഓരോ തടസ്സങ്ങളും ഓരോ സാധ്യതകളാണ്. ഉയരങ്ങളിലേക്ക് മുന്നേറാനുള്ള പരിശീലനം. പരിശീലനങ്ങളിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് പോവുക.


Anvar Sam

Author, Smile Life Coach & Entrepreneur Mindset Coach 

Launch your GraphyLaunch your Graphy
100K+ creators trust Graphy to teach online
Anvar Sam's Magic Vibes 2024 Privacy policy Terms of use Contact us Refund policy